---
title: "കൂത്തുപറമ്പിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; പാനൂർ, കതിരൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Two wheelers collided at Koothuparm; A tragic end for the youths of Panur and Katirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/165798/Two wheelers collided at Koothuparm; A tragic end for the youths of Panur and Katirur"
published_at: "2023-11-29T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566b77b914c8_IMG-20231129-WA0014.jpg"
keywords: []
---

# കൂത്തുപറമ്പിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; പാനൂർ, കതിരൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൂത്തുപറമ്പിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; പാനൂർ, കതിരൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം കൂത്ത്പറമ്പിനടുത്ത് മെരുവമ്പായിയിൽ രാത്രിയാണ് അപകടമുണ്ടായത്.

## Article Content

കൂത്തുപറമ്പിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; പാനൂർ, കതിരൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം കൂത്ത്പറമ്പിനടുത്ത് മെരുവമ്പായിയിൽ രാത്രിയാണ് അപകടമുണ്ടായത്.

കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് മരിച്ചത്. KL59 എൻ 3292 നമ്പർ സ്ക്കൂട്ടറും, KL 58 എഎച്ച് 8776 നമ്പർ സ്ക്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/165798/Two wheelers collided at Koothuparm; A tragic end for the youths of Panur and Katirur)